കുട്ടിയുടെ ഡയപറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. ഇയാളിൽ നിന്നും 85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.
കുട്ടിയുടെ ഡയപറില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുംബസമേതമാണ് ഇയാൾ വിദേശത്ത് നിന്ന് എത്തിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ മധൂസൂദന ഭട്ട്, സൂപ്രണ്ട് പി സി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ വേട്ട നടത്തിയത്. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയുളള
സ്വര്‍ണക്കടത്ത് വര്‍ധിച്ചതിനാല്‍ കസ്റ്റംസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണമായി തടയിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സൈകിളിന്റെ പെഡലില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു.