ഓടുന്ന കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് കൈയ്യോടെ സമ്മാനം നല്കി ഉത്തര്‍പ്രദേശ് പൊലീസ്. ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു.
ഈ വീഡിയോ പങ്കുവെച്ചാണ് ഉടനെ വിളിച്ച് സമ്മാനം നല്‍കിയെന്ന് യുപി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘ചില പുഷ് അപ്പുകള്‍ നിങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’ Stay Strong, Stay Safe എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഉജ്വല്‍ യാദവ് എന്ന യുവാവാണ് കാറിന് മുകളില്‍ കയറി അഭ്യാസ പ്രകടനം നടത്തിയത്. വീഡിയോയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
യുവാവിന് പിഴ ഈടാക്കിയതിന്റെ റസീത്ത് അടക്കമുള്ള വീഡിയോ ആണ് പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
“നിങ്ങള്‍ നന്നായി കഠിനാധ്വാനം ചെയ്തിരിക്കുന്നു, ഇതാ നിങ്ങളുടെ സമ്മാനം” എന്ന തലക്കെട്ടോടെയാണ് ചലാന്‍ റസീത്ത് വീഡിയോയില്‍ കാണിക്കുന്നത്. അതുകൊണ്ടും
തീര്‍ന്നില്ല, നടുറോഡിലെ സാഹസിക പ്രവര്‍ത്തിയില്‍ ക്ഷമാപണം നടത്തുന്ന ഉജ്വല്‍ യാദവിനേയും വീഡിയോയില്‍ കാണാം.
Some Pushups will only bring you down in the eyes of Law !
Stay Strong, Stay Safe !#UPPCares #UPPolice pic.twitter.com/dvGSjtL2Az
— UP POLICE (@Uppolice) March 13, 2021