സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം.
പത്തു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ദുരന്തമുണ്ടായത്. വളരെ ദാരുണമായ സംഭവത്തിനാണ് ഉത്തര്‍പ്രദേശിലെ പ്രതാപുര സാക്ഷ്യം വഹിച്ചത്. പത്തു
വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു.
ഉടനെ തന്നെ അനുരാഗിനെ രക്ഷിക്കാന്‍ സഹോദരങ്ങളായ ഹരി മോഹനും അവിനാശും ഓടിയെത്തി. ഒപ്പം സോനുവും രാം ഖിലാഡിയും അനുരാഗിനെ രക്ഷിക്കാനായി എത്തുകയായിരുന്നു.
എന്നാല്‍, ഇവര്‍ നാലുപേരും അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ഫത്തേഹാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തം ഉണ്ടായത്.
കളിക്കുന്നതിനിടെ ആദ്യം സെപ്റ്റിക് ടാങ്കില്‍ വീണത് പത്തു വയസുകാരനായ അനുരാഗാണ്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു. അനുരാഗിനെ കൂടാതെ, സോനു (25), രാം ഖിലാഡി, ഹരി മോഹന്‍ (16), അവിനാശ് (12) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കിയുള്ളവരും സെപ്റ്റിക് ടാങ്കില്‍ മുങ്ങി പോകുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഗ്രാമീണർ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്ബ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
അനുരാഗിന്റെ സഹോദരങ്ങളാണ് ഹരിമോഹനും അവിനാശും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു