Breaking News

ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…

ചൈനയില്‍ കൊറോണ അതിവേഗം ബാധിച്ചപ്പോഴും ആരോഗ്യപ്രവര്‍ത്തകരെ വേണ്ടവിധം ജാഗരൂകരാക്കിയില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്ന നൂറുകണക്കിന്

ക്ലാസ്​മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന്​ ഷോക്കേറ്റ്​​ വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത്​ വിദ്യാര്‍ഥികള്‍ക്ക്​ പരിക്ക്……Read more

ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണബാധയില്‍ മരണമടഞ്ഞതായാണ് ഏറെ വൈകി കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് സർക്കാർ ലോകജനതയോട് മാത്രമല്ല സ്വന്തം നാട്ടിലെ പൗരന്മാരോടും നുണപറഞ്ഞു.

കൊറോണ ബാധയുടെ ഒരു അപകട സൂചനയും അവര്‍ നല്‍കിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് ചൈനയിലെ പലഭാഗത്തുള്ളവര്‍ പോലും കൊറോണ തങ്ങളുടെ നാട്ടിലാണുള്ളതെന്ന് അറിഞ്ഞതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ വിദേശ നയങ്ങള്‍ പഠനവിധേയമാക്കുന്ന ആനീ സ്പാരോ എന്ന ഗവേഷകയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. വുഹാനിലെ വൈറസ് വ്യാപനം അതിവേഗം ആയപ്പോഴും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണെന്ന കാര്യം ചൈന മറച്ചുവെച്ചു.

ഡോക്ടര്‍മാര്‍ സ്വന്തം സഹപ്രവര്‍ത്തകരോട് പോലും വൈറസ് വിവരം പുറത്തുപറയാതിരിക്കാന്‍ കനത്ത ജാഗ്രതയാണ് സൈന്യം പുലര്‍ത്തിയത്. ആഫ്രിക്കയിലെ

എബോള വ്യാപനത്തില്‍ എടുത്ത മുന്‍കരുതല്‍ വേഗത പോലും ലോകാരോഗ്യ സംഘടന എടുക്കാതിരിക്കാന്‍ കാരണം ചൈന എല്ലാം മറച്ചുവെച്ചതിനാലാണെന്നാണും സ്പാരോ ചൂണ്ടിക്കാട്ടുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …