ട്വന്റി 20 പരമ്ബരയില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഒന്നും മൂന്നും ട്വന്റി 20കളിലെ ജയത്തോടെ, നാലാം മത്സരം കൂടി ജയിച്ച് പരമ്ബര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയില്‍ മൊട്ടേരയില്‍ ഇന്ത്യ തകർത്തത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more
പരമ്ബര 2-2ന് സമനിലയില്‍ നില്‍ക്കെ ഇന്നത്തെ പോരാട്ടമാവും ചാമ്ബ്യന്മാരെ നിര്‍ണയിക്കുന്നതാകും. പരിചയസമ്ബന്നരെല്ലാം തകര്‍ന്നടിയുമ്പോള്‍ ഈ പരമ്ബരയിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാന് കിഷനും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇഷാനു പകരം കഴിഞ്ഞ കളിയില്‍ അവസരം ലഭിച്ച സൂര്യകുമാറായിരുന്നു ടീമിന്റെ കരുത്ത്. 31 പന്തില്‍ മൂന്ന് സിക്സുമായി 57 റണ്‍സ് അടിച്ചെടുത്ത താരം ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ പാകി.
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് വ്യാഴാഴ്ച പുറത്തെടുത്തത്. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.
ചഹലിന് പകരക്കാരനായ രാഹുല്‍ ചഹറും നന്നായി കളിച്ചു. ടെസ്റ്റ് പരമ്ബര നഷ്ടമായ ഇംഗ്ലണ്ടിന് ട്വന്റി 20 വിജയം നിലനില്പിന് അനിവാര്യമാണ്. മറുനിരയില്‍ ജോസ്ബട്ലര്‍, ഡേവിഡ്
മലന് ഹിറ്റര്‍മാരുടെ മികച്ച ഇന്നിങ്സിനാണ് ടീമിന്റെ കാത്തിരിപ്പ്. സ്ഥിരതയില്ലാതെ വലയുന്ന മുന്‍നിരക്കാര്‍ ഫോമിലേക്കുയര്‍ന്നാല്‍ പിടിച്ചുകെട്ടുക ഇന്ത്യക്ക് പ്രയാസമാവും.