Breaking News

ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്‍റെ​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍…

ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്​ കാരണം വെളിപ്പെടുത്തി​ കേന്ദ്രസര്‍ക്കാര്‍. വിവാഹം പോലെ വലിയ രീതിയില്‍ ആളുകളെത്തുന്ന ചടങ്ങുകളാണ്​ ഇന്ത്യയില്‍ രണ്ടാമതും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയതെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകി; കൊല്ലത്ത് ഭര്‍ത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു..Read more

ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ അശ്രദ്ധ കോവിഡിന്‍റെ തീവ്രത വര്‍ധിപ്പിച്ചുവെന്നാണ്​ സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. രണ്ടാമതും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയത്​ വലിയ രീതിയില്‍ ആളുകളെത്തുന്ന പരിപാടികളാണ്​.

ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക്​ ഇനിയും കോവിഡ്​ വ്യാപിക്കാന്‍ സാധ്യതയുണ്ട്​. ഗ്രാമങ്ങളില്‍ വലിയ രീതിയിലുള്ള കോവിഡ്​ വ്യാപനമുണ്ടായാല്‍ അത്​ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്​ കൂടുതല്‍ ആളുകളെത്തുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോള്‍ പറഞ്ഞു.

കൂടുതല്‍ പേര്‍ക്ക്​ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്യുന്ന ജില്ലകളില്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോവിഡിന്‍റെ തീവ്രവ്യാപനം​​ 30 ഇടത്ത്​ സംഭവിച്ചുവെന്ന്​ പഞ്ചാബ്​ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …