കാസര്‍ഗോഡ് ജില്ലയില്‍ മാസ്‌ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പുറമേ ഇനി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ലൈയിങ് സ്‌ക്വാഡും ഉണ്ടാകും.
മാസ്‌ക് ധരിക്കാതെ കറങ്ങി നടക്കുന്നവരുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനവാണുള്ളത്. ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാതെ നടന്നതിന് 88552 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് പിഴയീടാക്കിയത്.
മാസ്‌ക് ധരിക്കാതെ നടന്നാല്‍ 500 രൂപയാണ് പിഴ. ശരാശരി കുറഞ്ഞത് 200 പേരെങ്കിലും പ്രതിദിനം മാസ്‌ക് ഇടാതെ നടന്ന് പോലീസ് പിടിയിലാവുന്നുണ്ട്. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 11796 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 1359 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.