Breaking News

കോവിഡ്​ ആശുപത്രിയിലെ തീപിടിത്തം ; മരണസംഖ്യ ഉയരുന്നു; 70 പേരെ രക്ഷ​പ്പെടുത്തി…

മുംബൈയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ്​ മാളിലെ മൂന്നാം നിലയിലെ കോവിഡ്​ ആശുപ​ത്രിയിലായിരുന്നു തീ പടര്‍ന്നത്.

അതേസമയം തീപിടിത്തമല്ല മരണകാരണമെന്നും കോവിഡ്​ 19ആണെന്നും സണ്‍റൈസ്​ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…Read more

സംഭവ സമയത്ത് 70 ൽ അധികം കോവിഡ് രോഗികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കോവിഡ്‌ രോഗികളില്‍ 30ലധികം പേരെ മുലുന്ദ്‌ ജംബോ സെന്ററിലേക്കും, മറ്റുളളവരെ ഫോര്‍ട്ടിസ്‌ ആശുപത്രിയിലേക്കും മാറ്റിയതായി അധികൃതര്‍ പറഞ്ഞു.

ഷോപ്പിങ്‌ മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌ ആദ്യമായാണ്‌ കാണുതെന്നും, ഗുരുതരമായ സാഹചര്യമാണ്‌ ദൃശ്യമായതെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

തീപിടിത്തം നടക്കുന്ന സമയം ഏഴ്‌ രോഗികള്‍ വെന്റിലേറ്ററിലായിരുന്നു. അപകടം നടക്കാനുണ്ടായ കാരണത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …