സംസ്ഥാനത്ത് വരാനിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാല്‍ ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ബാങ്ക് കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഏഴ് ദിവസത്തെ അവധി ദിനങ്ങളാണുള്ളത്. മാര്‍ച്ച് 27 മുതല്‍ 29 വരെ മിക്കയിടങ്ങളിലും ബാങ്കുകള്‍ നാലാം ശനിയാഴ്ചയും ഹോളിയും കാരണം അടച്ചിടും.
കേരളത്തിലും ഹോളി പ്രമാണിച്ച് ചില ബാങ്കുകള്‍ അടച്ചിടും.
സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനും കസ്റ്റമര്‍ സര്‍വ്വീസ് ഉണ്ടായിരിക്കില്ല.
ഏപ്രില്‍ രണ്ടിന് ദു:ഖവെള്ളിയായതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 4 ഞായറാഴ്ച അവധിയാണ്. ഫലത്തില്‍ 9 ദിവസത്തില്‍ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.