തെന്നിന്ത്യന്‍ സൂപ്പർ താരവും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിന് ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സഘം ശരത് തിയറ്ററിലാണ് സംഭവം.
ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത് തിയറ്ററിന് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു.
ആരാധകര്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് കയറുന്നതും ഒരാള്‍ വീണുകിടക്കുന്നതും വിഡിയോയില്‍ കാണാം.
തിങ്കളാഴ്ചയാണ് പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. അമിതാഭ് ബച്ചന്‍റെ പിങ്ക് എന്ന ചിത്രത്തിന്‍റെ തെലുഗു റീമേക്കാണ് വക്കീല്‍ സാബ്. ഹോളിയോട് അനുബന്ധിച്ചായിരുന്നു റിലീസ്.
വൈകിട്ട് നാലുമണിക്ക് വളരെ കുറച്ച് തിയറ്ററില്‍ മാത്രമാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ തന്നെ ആരാധകര്‍ തിയറ്ററിന് പുറത്ത് തടിച്ചുകൂടി പൂജ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്തിരുന്നു.
രണ്ടുവര്‍ഷത്തിന് ശേഷം തെലുഗു സിനിമിയിലേക്ക് പവന്‍ കല്യാണിന്‍റെ തിരിച്ചുവരവാണ് വക്കീല്‍ സാബിലൂടെ നടക്കുക. ബോളിവുഡ് താരം.
NEWS 22 TRUTH . EQUALITY . FRATERNITY