 സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടേക്കെത്തി. കോട്ട മൈതാനത്ത് രാവിലെ 11.15ഓടെയാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി വന്‍ ജനാവലിയാണ് കോട്ട മൈതാനിയിലേക്ക് ഇരച്ചെത്തിയത്.

പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദ്രുത കര്‍മ്മസേനയും സംസ്ഥാന പോലീസുമാണ് ഇവിടെ സുരക്ഷ നിയന്ത്രിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തുന്നത്. ജില്ലയിലെ എന്‍ഡിഎ
സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മഹാറാലിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മണിയോടെ തമിഴ്നാട്ടിലേക്ക് തിരിക്കും
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY