തമിഴ്നാട്ടില്‍ താന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. തമിഴ്‍നാട്ടിലെ ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും
മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്നാണ് വിശ്വാസമെന്നും കമല്‍ഹാസന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ജനങ്ങളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേരളത്തില്‍ പരസ്പരം
പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അടക്കം തമിഴ്നാട്ടില്‍ കൈകോര്‍ക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ കളിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നുമായിരുന്നു കമല്‍ഹാസന്റെ മറുപടി.
NEWS 22 TRUTH . EQUALITY . FRATERNITY