Breaking News

മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ…

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലെക്സംബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗലിന് തകർപ്പൻ ജയം. മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടത്തിന് ഉടമയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവര്‍ പോര്‍ചുഗലിനായി ഗോള്‍ നേടി. ജെര്‍സണ്‍ റോഡിഗ്രസ് (30) ലെക്സംബര്‍ഗിനായി ആശ്വാസ ഗോള്‍ നേടി.

അതേസമയം, 2004ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാ വര്‍ഷവും തുടര്‍ച്ചയായി രാജ്യത്തിനായി ഗോള്‍ നേടുന്ന താരം എന്ന അപൂര്‍വ നേട്ടം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരസ്ഥമാക്കി.

രാജ്യാന്തര തലത്തിലെ അദ്ദേഹത്തിന്റെ 103-ാം ഗോളായിരുന്നു ലെക്സംബര്‍ഗിനെതിരെ നേടിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …