Breaking News

രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം…

രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 354 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,21,49,335 ആയി. മഹാരാഷ്ട്രയില്‍ ഇതേ സമയത്തിനുളളില്‍ 27,918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,62,468 പേര്‍ മരിച്ചിട്ടുണ്ട്.

രാജ്യത്തെ സജീവരോഗികളുടെ എണ്ണം 5,52,566. ഇന്നലെ മാത്രം 41,280 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,14,34,301 പേര്‍ രോഗമുക്തരായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …