ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ഇടതുപക്ഷം ചെയ്ത തെറ്റായ കാര്യങ്ങള്‍ക്കുള്ള അംഗീകാരമായി അതു മാറുമെന്നും കേരളം വീണ്ടും കൊലക്കളമാകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് പിടി ചാക്കോ സംവിധാനം ചെയ്ത ”ദൈവത്തിന്റെ നാട്ടിലെ ചോരക്കളികള്‍” എന്ന ഡോക്യുമെന്ററി കണ്ണൂര്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ പൂര്‍ണചന്ദ്രന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരന്നു
അദ്ദേഹം. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ 8 പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയിലൂടെ കേരളത്തിലെ രാഷ്ട്രീയകൊലപാതകം ഇപ്പോള്‍ രാജ്യന്തരശ്രദ്ധ നേടിയിരിക്കുകയാണ്.
കേരളത്തിന് അപമാനമാണ് രാഷ്ട്രീയകൊലപാതകങ്ങള്‍. കേരളം തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്ബോള്‍ കൊലപാതക രാഷ്ട്രീയം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യണം.