Breaking News

ചാര്‍ജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണു; നാലുവയസുകാരന്‍റെ കണ്‍മുന്നില്‍ യുവതിയ്ക്ക് ദാരുണാന്ത്യം…

ചാര്‍ജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് 25കാരി മരണപ്പെട്ടു. സൈബീരിയയിലെ ടോഗുചിനിലാണ് സംഭവം നടന്നത്. അനസ്താസിയ ഷെര്‍ബിനിന എന്ന യുവതിയാണ് തന്റെ നാലുവയസുകാരനായ മകന്റെ കണ്മുന്നില്‍ വച്ച് മരണപ്പെട്ടത്.

കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാള്‍ വന്നതിനു പിന്നാലെ യുവതി കയ്യില്‍ എടുത്തപ്പോള്‍ ഫോണ്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.

അങ്ങനെ വൈദ്യുതാഘാതമേറ്റാണ് യുവതിയുടെ മരണമെന്ന് റിപ്പോര്‍ട്ട്. അമ്മയുടെ നിലവിളി കേട്ട് നാലുവയസുകാരനായ മകന്‍ കുളിമുറിയില്‍ എത്തിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു.

പിന്നീട് മുത്തശ്ശിയെ മകന്‍ വിവരം അറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതിയുടെ നിലവിളിക്കൊപ്പം വീട്ടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി ലൈറ്റുകളും മറ്റും ഓഫായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …