Breaking News

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികളിലൊരാളെ പൊലീസ് വെടിവെച്ച്‌ കൊലപ്പെടുത്തി…

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ച്‌ കൊലപ്പെടുത്തി. കോടതിയില്‍ കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വികാസ് എന്ന പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചതെന്ന്

അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മറ്റൊരു പ്രതിയായ ലഖാന് പരിക്കേറ്റു. കപ്‌സാഡ് ഗ്രാമത്തില്‍വെച്ചാണ് പ്രതികളെ വെടിവെച്ചത്.

പ്രതികളാണ് ആദ്യം വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. സുരക്ഷക്ക് ഒപ്പം പോയ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്താണ്

ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. മീററ്റ് പൊലീസ് സര്‍വയലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും സര്‍ധാന പൊലീസ് സ്റ്റേഷനിലെ ജീവനക്കാരുമാണ് എന്‍കൗണ്ടറില്‍ പങ്കെടുത്തത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …