പോലീസ് ആത്മഹത്യയെന്ന് കണ്ടെത്തി എഴുതിത്തളളിയ കേസില്‍ വഴിത്തിരിവ്. കോഴിക്കോട് പതിനാറുകാരന്റെ മരണം കൊലപാതകമെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 17ന് മരിച്ച നാദാപുരം നരിക്കാട്ടേരി സ്വദേശി അസീസിന്റെ മരണമാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്.
നേരത്തെ മരണം ആത്മഹത്യയാണെന്നാണ് കരുതിയതെങ്കിലും അസീസിനെ സഹോദരന്‍ കഴുത്തുഞെരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥി കഴിഞ്ഞ മെയ് മാസത്തില്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് വിഡിയോ പുറത്ത് വന്നത്.
ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തെത്തിയതോടെ പുനരന്വേഷണത്തിന് റൂറല്‍ എസ്.പി ഉത്തരവിട്ടു.
ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസിനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും, മറ്റ് ചിലരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോയുടെ ആധികാരികത ഉറപ്പാക്കിയ ശേഷമായിരിക്കും കൂടുതല്‍ അന്വേഷണവും അറസ്റ്റും ഉണ്ടാവുക.
പ്രദേശത്തെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വെളളിയാഴ്ച രാത്രി വീടു വളഞ്ഞതോടെ വീട്ടുകാരെ മാറ്റി.
സഹോദരന്‍ വിദേശത്താണ്. കോഴിക്കോട് റൂറല്‍ എസ്പി പുനരന്വേഷണത്തിനായി ഉത്തരവിട്ടു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും