നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിക്കൊണ്ട് എല്‍ ഡി എഫ് വമ്ബിച്ച വിജയത്തിലേയ്ക്ക് വരും.
നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍ എല്‍ ഡി എഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY