Breaking News

സാമൂഹിക അകലം പാലിച്ചില്ല, പ്രധാനമന്ത്രിക്ക് വന്‍പിഴ ചുമത്തി പൊലീസ്…

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ പ്രാധാനമന്ത്രിക്ക് വന്‍ തുക പിഴ ചുമത്തി പൊലീസ്. നോര്‍വിയിന്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനാണ് ഈ അപൂര്‍വ ‘അവസരം’ ലഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട്

കുടുംബസംഗമത്തില്‍ പങ്കെടുത്തതിനാണ് പ്രാധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് നോര്‍വിയിന്‍ പൊലീസ് മേധാവി അറിയിച്ചു. 20000 നോര്‍വയിന്‍ ക്രൗണ്‍സ് (2352 ഡോളര്‍) ആണ് പിഴത്തുക. ഇക്കഴിഞ്ഞ മാസമാണ് തന്റെ അറുപതാം

പിറന്നാള്‍ ആഘോഷിക്കാന്‍ 13 അംഗകുടുംബവുമായി എര്‍ന മൗണ്ട് റിസോര്‍ട്ടില്‍ എത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 10 പേരില്‍ കൂടുതലുള്ള

ഒത്തുചേരലിന് നോര്‍വയില്‍ അനുവാദമില്ല. ‘നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരുമാണ് ‘- പ്രധാനമന്ത്രിക്ക് പിഴചുമത്തിയ വിഷയത്തില്‍ ഇങ്ങനെയായിരുന്നു നോര്‍വയിന്‍ പൊലീസ് മേധാവിയുടെ പ്രതികരണം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …