സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വില പുരോഗമിക്കുന്നത്.
ഗ്രാമിന് 50 രൂപ കൂടി 4,350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ദിവസത്തെ ഇടവേളേയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറിയത്.
ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായി പവന് 600 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്