സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തില്‍ അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോര്‍ ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി.മുരളീധരന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശാസ്താംകോട്ട ഹരീഷ് അധ്യക്ഷനായി. ബാംകോ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ ദീപം തെളിച്ചു.
സമൃദ്ധി സംസ്ഥാന സെക്രട്ടറി പി.കെ. മധുസൂതനന്‍ ആദ്യവില്‍പ്പനയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത ഉത്പന്നം സ്വീകരിക്കലും നിര്‍വഹിച്ചു.
അക്ഷയശ്രീ സ്വാശ്രയ സംഘങ്ങളും നാട്ടിലെ സഹകാരികളും ചേര്‍ന്നുള്ള സംരംഭമായ മെഗാസ്റ്റോര്‍ കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് കടപുഴ റോഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 6000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മെഗാ സ്റ്റോറില്‍ ബ്രാന്‍ഡഡ് കമ്ബനികളുടേത് ഉള്‍പ്പെടെയുള്ളവയുടെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വന്‍ വിലക്കുറവില്‍ ലഭ്യമാണ്.
NEWS 22 TRUTH . EQUALITY . FRATERNITY