ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ ലില്ലി താരം തിയാഗോ ഡാലോയെ ഫൗള്‍ ചെയ്തതിന് ചുവപ്പു കാര്‍ഡ് ലഭിച്ച പിഎസ്ജി താരം നെയ്മറിന് ലീഗിലെ രണ്ട് മത്സരങ്ങളില്‍ വിലക്ക്.
മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറുമായി കളംവിട്ട നെയ്മറിന് പിന്നാലെ ചുവപ്പ് കാര്‍ഡ് കിട്ടിയ ഡാലോയും തമ്മില്‍ ഡ്രസിംഗ് റൂമിലേക്ക് പോകും വഴി ഉന്തുംതള്ളുമുണ്ടായി. ഇതിനെ തുടര്‍ന്ന് ഫ്രഞ്ച്
പ്രൊഫഷണല്‍ ലീഗിന്റെ അച്ചടക്ക സമിതി നെയ്മറിന് വിലക്ക് ഏര്‍പ്പെടുത്തി. ഡാലോയ്ക്ക് അടുത്ത ലീഗ് മത്സരത്തില്‍ വിലക്കുണ്ട്. പിഎസ്ജിയെ ഏകപക്ഷികമായ ഒരു
ഗോളിന് തോല്‍പ്പിച്ച ലില്ലി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ 15 ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ക്കിടയില്‍ 3-ാം തവണയാണ് നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുന്നത്