Breaking News

‘മൂന്ന് ദിവസം കടയടക്കുന്നത് ചിന്തിക്കാനാവില്ല’; പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍…

ഇന്നത്തെ പണിമുടക്കില്‍ സഹകരിക്കാന്‍ വ്യാപാരികള്‍ക്ക് നിവര്‍ത്തിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി. മൂന്ന് ദിവസം തുടര്‍ച്ചയായി കട അടച്ചിടുന്നത് ഇപ്പോള്‍ ചിന്തിക്കാനാകില്ല. പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ സമിതി സംരക്ഷണം നല്‍കും. കടകള്‍ക്ക് എന്ത് നഷ്ടം വന്നാലും അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവു ഹാജി പറഞ്ഞു.

സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.

ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസമായ ഇന്ന് സമരക്കാര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ ജീവനക്കാരെ തടഞ്ഞ് പ്രതിഷേധമുണ്ടായി. യാത്രക്കാരനെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,

സെക്രട്ടേറിയറ്റില്‍ വളരെ കുറച്ച്‌ ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. ജീവനക്കാര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാന്‍ തിരുവനന്തപുരം കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ പമ്ബുകള്‍ തുറന്നു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പമ്ബുകള്‍ തുറന്നത്. എന്നാല്‍ കാരന്തൂരില്‍ സമരാനുകൂലികള്‍ പെട്രോള്‍ പമ്ബ് അടപ്പിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …