പബ്ജി ഗെയിമിന് അടിമകളായി കുറ്റകൃത്യങ്ങള്‍ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു . എന്നാലിപ്പോഴിതാ പാകിസ്താനില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത അതിലേറെ ഞെട്ടിക്കുന്നതാണ്.
പബ്ജി ഗെയിം കളിക്കുന്നതില്‍ നിന്ന് വിലക്കിയതിന് കുടുംബത്തിലെ നാല് പേരെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. പബ്ജി ഗെയിമിലെ രംഗങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുകയായിരുന്നു യുവാവ്.
സഹോദരന്, സഹോദരി, സഹോദരന്റെ ഭാര്യ, സുഹൃത്ത് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ലാഹോറിനടുത്തുള്ള നവ കോട്ടിലാണ് സംഭവം നടന്നതെന്ന് പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ബിലാല്‍ എന്ന് പേരായ യുവാവ്, സ്വന്തം കുടുംബത്തിന് നേരെ തുരുതുരാ വെടിവെക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പബ്ജി ഗെയിമിലെ കഥാപാത്രത്തിന്റെ വേഷമായ ജാക്കറ്റും ഹെല്‍മറ്റുമൊക്കെ ധരിച്ചാണ് വെടിവെപ്പ്.