Breaking News

മുഖ്യമന്ത്രിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖരുടെ വന്‍നിര, രവി പിള്ളയുടെ മകന്റെ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പുറത്ത്….

വ്യവസായ പ്രമുഖന്‍ രവി പിള്ളയുടെ മകന്‍ ഗണേശിന്റെയും അഞ്ജനയുടേയും വിവാഹ സത്ക്കാരത്തില്‍ ആശംസകളര്‍പ്പിച്ച്‌ പ്രമുഖരുടെ നീണ്ട നിര. ഒരാഴ്ച് മുന്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അതിഥികള്‍ക്ക് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബീച്ച്‌ വ്യൂ ഹോട്ടലില്‍ വച്ച്‌ വിരുന്ന് സത്ക്കാരം നല്‍കിയിരുന്നു. ചലച്ചിത്ര രംഗത്തു നിന്ന് മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനും പങ്കെടുത്തു. ഭാര്യയോടൊപ്പമായിരുന്നു മുഖ്യമന്ത്രി നവദമ്ബതികള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ എത്തിയത്. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും ചടങ്ങിലെ അതിഥിയായിരുന്നു.സ്വര്‍ണനിറത്തില്‍ തിളങ്ങുന്ന ഗൗണും ഡയമണ്ട് നെക്ളേസും അണിഞ്ഞ് അഞ്ജനയും കോട്ടും സൂച്ചും അണിഞ്ഞ് എത്തിയ ഗണേശുമായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഗോള്‍ഫ് കാര്‍ട്ടിനു സമാനമായ വൈദ്യൂത വാഹനത്തിലാണ് വധുവും വരനും സത്കാരത്തിന് എത്തിയത്.

പ്രശസ്ത സംഗീതജ്ഞരായ സ്റ്റീഫന്‍ ദേവസ്യയുടേയും ഹരിഹരന്റെയും നേതൃത്വത്തിലുള്ള സംഗീത വിരുന്നും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …