പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാം തവണ കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.
ഉടന്‍ തന്നെ 2000 രൂപ ഈ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നതാണ്. ഈ പദ്ധതി പ്രകാരം (PM Kisan) രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് ധനസഹായമായി ലഭിക്കുന്നത്.
ഈ തുക 2000 രൂപ വീതം മൂന്ന് തവണകളായിട്ടാണ് നല്‍കുന്നത്. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയാണ് സര്‍ക്കാര്‍ ആദ്യ ഗഡു നല്‍കുന്നത്.
രണ്ടാമത്തെ ഗഡു ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയും മൂന്നാമത്തെ ഗഡു ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുമാണ് നല്‍കുന്നത്.
ഇതിനിടയിലുള്ള ഏത് സമയത്തും ഈ തുക നിങ്ങളുടെ അക്കൗണ്ടില്‍ ഏത്തും. ഇനി നിങ്ങളും ഒരു കൃഷിക്കാരനാണെങ്കില്‍ ഈ സ്കീമിനായി
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആദ്യ ഗഡുവായ 2000 രൂപ ലഭിക്കും. പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധി (PM kisan) പദ്ധതിയുമായി ബന്ധപ്പെട്ട് 11 കോടി 74 ലക്ഷം ഗുണഭോക്താക്കളുടെ
അക്കൗണ്ടുകളിലെ എട്ടാം തവണയുടെ പേയ്‌മെന്റ് ഉടന്‍ ലഭിച്ചു തുടങ്ങും. സാധാരണയായി പിഎം കിസാന്റെ എട്ടാം ഗഡു ഏപ്രില്‍-ജൂലൈ ഈ മാസം വരാന്‍ തുടങ്ങണം
എന്നാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ പണം കൈമാറ്റം ചെയ്യുന്നത് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും.
അതുകൊണ്ടാണ് കുറച്ച് സമയമെടുക്കുന്നത്. മിക്ക സംസ്ഥാനങ്ങളും ഇതുവരെ Rft ല്‍ ഒപ്പിട്ടിട്ടില്ല. ഇക്കാരണത്താല്‍ ഗഡു കുടുങ്ങിക്കിടക്കുകയാണ്. എല്ലാ ഗുണഭോക്താക്കളുടെയും പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്കാണ് ഈ ഗഡു ലഭിക്കുന്നത്. അതിനാല്‍, നിങ്ങളുടെ പേര് ഈ പട്ടികയിലുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ ആദ്യം പരിശോധിക്കണം.
അതിന്റെ രീതി വളരെ എളുപ്പമാണ്.