Breaking News

“രാജ്യത്തിനാവശ്യം കോവിഡ് വാക്സിന്‍, അതിനായി ശബ്ദമുയര്‍ത്തണം”: രാഹുല്‍ ഗാന്ധി…

രാജ്യം നേരിടുന്ന കോവിഡ്​ വാക്​സിന്‍ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ‘രാജ്യത്തിനാവശ്യം കോവിഡ്​ വാക്​സിനാണ്​. അതിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്,’ രാഹുല്‍ ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും വാക്​സിന്‍​ നല്‍കാന്‍ തുറന്ന്​ സംസാരിക്കണമെന്ന ഹാഷ്ടാഗോടുകൂടിയാണ് രാഹുല്‍ ട്വീറ്റ് പങ്കുവെച്ചത്.

വാക്​സിന്‍ വിതരണത്തിലെ കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ നേരത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും

ശാസ്ത്രലോകത്തിന്‍റെയും വാക്സിന്‍ നിര്‍മാതാക്കളുടെയും പരിശ്രമത്തെ ദുര്‍ബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ആവശ്യക്കാര്‍ക്കെല്ലാം എത്രയും പെട്ടെന്ന് വാക്സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിലും രാഹുല്‍ വ്യക്തമാക്കിയിരുന്നു. അ

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …