Breaking News

പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ് നടന്‍ വിവേകിനെ വീട്ടില്‍ വെച്ച്‌ ബോധരഹിതനായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തില്‍ ഇപ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിന്‍ എടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സുകാരനായ താരത്തിന് വാക്സിന്‍ എടുത്ത ശേഷം മറ്റു കുഴപ്പങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.

എന്നാല്‍ ഇന്ന് രാവിലെ വീട്ടില്‍ വെച്ച്‌ പെട്ടെന്ന് മയക്കം വരികയും ബോധ രഹിതനാകുകയുമായിരുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. തമിഴിലെ മികച്ച കൊമേഡിയനായ അദ്ദേഹം ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …