രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നു.. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,42,91,917 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 15,69,743പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,74,308 പേര്‍ക്കാണ് കോവിഡ് മൂലം
ഇതുവരെ രാജ്യത്ത് ജീവന് നഷ്ടപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് 11,72,23,509പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. എന്നാല്‍ പലയിടത്തും കോവിഡ് വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.