സംസ്ഥാനത്ത് രണ്ടു ദിവസമായി നടത്തിയ കോവിഡ് കൂട്ട പരിശോധനയുടെ ഫലം ഇന്ന് വൈകിട്ട് ലഭ്യമാകും. രണ്ടലക്ഷം പേരുടെ പരിശോധന ഫലം പുറത്തുവന്നാല്‍ 25,000 മേല്‍ പോസിറ്റീവ് കേസുകള്‍ ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
ഒരുപക്ഷേ ഇതിലും സംഖ്യ ഉയര്‍ന്നേക്കും. ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
സംഖ്യ വലിയ തോതില്‍ ഉയര്‍ന്നാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മേഖലകളില്‍ പ്രാദേശിക ലോക്ക്ഡൗണും സര്‍ക്കാര്‍ തലത്തില്‍ ആലോചനയിലുണ്ട്.
ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം പരിശോധനയെന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അതുവഴി രോഗമുള്ളവരെ വേഗത്തില്‍ കണ്ടെത്തി ക്വാറന്റീനിലാക്കി വ്യാപനം തടയുകയാണ് ഉദേശിക്കുന്നത്.
ഇന്നലെ 1,33,836 പേരെ പരിശോധിച്ചു. ഇന്നും ഇതേ നിലതുടര്‍ന്നാല്‍ കൂട്ടപ്പരിശോധന വിജയകരമാവും.
ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കില്‍ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉള്‍പ്പെടുത്തും. അതിനാല്‍, പ്രതിദിന രോഗബാധ വലിയ തോതില്‍ ഉയര്‍ന്നേക്കും.