കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം. എന്നാല്‍ പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും നിയന്ത്രണമുണ്ടാവില്ല.
ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. കോവിഡ്
വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും തീരുമാനമായി. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുത്, പകരം ഓണ്‍ലൈന്‍ ക്ലാസ് മാത്രം. സിനിമ തിയറ്റര്‍,
മാളുകള്‍ എന്നിവ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY