ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി.
ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി, ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാല്‍ കാരണമൊന്നും കാണുന്നില്ലെന്നും എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്തയുടെ വിധിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ലോകായുക്ത നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിക്കാതെയും തനിക്കെതിരെ പ്രാഥമിക അന്വേഷണം
നടത്താതെയും തന്റെ വാദം കേള്‍ക്കാതെയുമാണ് ഉത്തരവ് ഇറക്കിയതെന്ന് ജലീല്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ചില പരാതികള്‍ പരിഗണിച്ചാണ് നടപടിയെന്നായിരുന്നു ജലീലിന്റെ വാദം.
NEWS 22 TRUTH . EQUALITY . FRATERNITY