Feb 5, 2026 11:43 PM
Breaking News

ആയിരം രൂപ കടം ചോദിച്ചതു നല്‍കിയില്ല; കൊല്ലത്ത് തര്‍ക്കത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തി; പ്രതി പിടിയില്‍…

ആയിരം രൂപ കടം ചോദിച്ചതു നല്‍കാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

പുനലൂര്‍ കോളേജ് വാര്‍ഡ് മുരുകന്‍ കോവില്‍ഭാഗം സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ചെമ്മന്തൂര്‍ പകിടിയില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെമ്മന്തൂരില്‍ നിന്നു കുതിരച്ചിറയ്ക്കു പോകുന്ന വഴിയില്‍ കഴിഞ്ഞ ദിവസം രാത്രി

ഏഴരയോടെയായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സുരേഷിനെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുത്തു. കൃത്യം ചെയ്യാന്‍ ഉപയോഗിച്ച വെട്ടുകത്തി സുരേഷ് താമസിച്ചിരുന്ന

ലോഡ്ജില്‍ നിന്നു കണ്ടെത്തുകയുണ്ടായി. സനല്‍കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …