സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും
കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ
എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളില്‍ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
അവശ്യ സര്‍വ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന്ള്‍ പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട
ഓഫീസര്‍മാരെ അറിയിക്കണമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് കീഴില്‍ പ്രതിദിനം 447 ഓഫീസര്‍മാരേയും
1100 പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം റേഞ്ച് ഡിഐജി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷിക്കുകയും ചെയ്യും.