Breaking News

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍; രണ്ടരവയസുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍…

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസുകാരിയായ സൂര്യ എന്ന യുവതിയെയും മകനായ രണ്ടരവയസുകാരനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതുവെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലം ഇടക്കുളങ്ങരയിലാണ് സംഭവം നടന്നത്. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര സ്വദേശിനിയും മകനുമാണ് മരിച്ചത്. കൊല്ലത്ത് കട നടത്തുകയാണ് ഭർത്താവ്. വൈകിട്ട് മൂന്നുവരെയും യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ ബന്ധുക്കള്‍ കണ്ടിരുന്നു.

എന്നാല്‍, വൈകിട്ട് വീടിന്റെ കതക് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് പ്രതികരണ മില്ലാത്തതിനാല്‍ രാത്രി 7.30ഓടെ സമീപവാസികളുടെ സഹായത്തോടെ ബന്ധുക്കള്‍ ജനല്‍ചില്ലുകള്‍

പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഫോറന്‍സിക്, -വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തിയശേഷം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മാറ്റും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …