രാജ്യത്ത് ദിനംപ്രതി കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായഹസ്തവുമായി ഗൂഗിള്‍. ഇന്ത്യക്ക് 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓക്സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും അടക്കമാണ് ഗൂഗിള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
3.7 കോടി രൂപ 900 ഗൂഗിള്‍ ജീവനക്കാരും സംഭാവന ചെയ്തു. യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.
“പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി പണം നല്കി സഹായം നല്‍കും. യുണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര
വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും” ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.