സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്.
ഇതോടെ പവന് 35,440 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അഞ്ചു ദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വില വര്‍ധിച്ചു.