Breaking News

IPL 2021| കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു…

ഐപിഎല്‍ 14ാം സീസണ്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ടീമംഗങ്ങള്‍ക്കിടയിലേക്കും കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

പുതുതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ

ഐപിഎല്‍ നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല  പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം

കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ അഹമ്മദാബാദില്‍ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത – റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചിരുന്നു. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിലെ സിഇഒ കാശി വിശ്വനാഥന്‍, ബൗളിങ് കോച്ച്‌ ലക്ഷ്മിപതി ബാലാജി, ബസ് ക്ലീനര്‍ എന്നിവര്‍ക്കും

കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊല്‍ക്കത്തക്കെതിരെ അവസാനം കളിച്ച ടീമെന്ന നിലയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമംഗങ്ങളോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഐപിഎല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബിസിസിഐയും ടീമുകളും. മുംബൈയിലേക്ക് മാത്രം മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിച്ചിരുന്നു.

പക്ഷേ കൂടുതല്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബിസിസിഐ ഉപേക്ഷിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …