Breaking News

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് രജിസ്റ്റർ ചെയ്തത് 6270 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 22,325 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6270 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1486 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 568 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

22,325 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ 1,554 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

106 പേരാണ് അറസ്റ്റിലായത്. 24 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 47 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലില്‍ 430

കേസുകളും കൊല്ലം സിറ്റിയില്‍ 2,916 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്ലം സിറ്റിയിലാണ് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …