Breaking News

കേരളത്തിനും കര്‍ണാടകയ്ക്കും പിന്നാലെ തമിഴ്‌നാട്ടിലും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍…

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാട് സർക്കാരും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് നിയന്ത്രണം. തമിഴ്‌നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 197 പേര്‍ മരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …