സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 35,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വില വര്‍ധനവുണ്ടായി.