സംസ്ഥാനത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്കാണ് പോകുന്നത്. നാളെ മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് തീരുമാനം. കര്‍ശനനിയന്ത്രണത്തിലൂടെ
വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന്റെ ഘട്ടത്തില്‍ പുറത്തുപോകുന്നവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണമെന്നും
മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യണം.