സ്കൂട്ടറില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച് യുവാവ് പിടിയില്‍. പനമരം സ്വദേശി ഷംസുദ്ദീന് ആണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ച ബാവലിയില്‍ വെച്ചാണ് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍
സ്പെക്ടര് പി.ജി. രാധാകൃഷ്ണനും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. 200 ഗ്രാം കഞ്ചാവും ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫിസര്‍ അബ്ദുല്‍
സലീം, വി. രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.സി. പ്രജീഷ്, സന്തോഷ് കൊപ്രാകണ്ടി, വിപിന്‍, അനൂപ്, സാലിം, വജീഷ്, സെല്‍മ ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്