Breaking News

യമുന നദി തീരത്ത് കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍; കൊവിഡ് ബാധിതരുടേതെന്ന് ആരോപണം; പ്രദേശവാസികള്‍ ഭീതിയില്‍…

യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ നിരവധി ​ മൃതദേഹങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. കോവിഡ്​ പ്രതിസന്ധിയില്‍ ഞായറാഴ്ച ഡസനിലധികം മൃതദേഹങ്ങള്‍ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ഞെട്ടിച്ചു.

തൊട്ടടു​ത്ത ഗ്രാമവാസികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ​മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണെന്നാണ് പരക്കെ ​ ഉയരുന്ന ആരോപണം. ഹാമിര്‍പുരിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ശ്​മശാനങ്ങളില്‍ സംസ്​കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. അതേസമയം പ്രാ​ദേശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്​.

യുപി പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം സംബന്ധിച്ച്‌​ കൃത്യമായ കണ​ക്കുകളില്ല. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍ തന്നെ മൃതദേഹം എന്തുചെയ്​തുവെന്നും ഭരണകൂടങ്ങള്‍ക്ക്​ വ്യക്തമല്ല.

ഇവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ മരണ നിരക്ക് കൂടുതലാണ്​. കാണ്‍പുര്‍, ഹാമിര്‍പുര്‍ ജില്ലകളിലാണ്​ മരണനിരക്ക്​ ഏറ്റവും കൂടുതായി കാണപ്പെടുന്നത്. ഹാമിര്‍പുരിലെ ഒരു ഗ്രാമത്തില്‍ യമുനയുടെ തീര​ത്താണ്​ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്​. കോവിഡ്​ ബാധിച്ച്‌​

മരിച്ചവരുടെ മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണ്​ മിക്കവരും ചെയ്യുന്നതെന്നും നാട്ടുകാരിലൊരാള്‍ പറയുന്നു. കോവിഡ്​ 19 നെ തുടര്‍ന്നുള്ള ഭീതിയും മൃതദേഹം സംസ്​കരിക്കാതെ നദിയിലൊഴുക്കാന്‍ ഗ്രാമവാസികളെ പ്രേരിപ്പിക്കുന്നതായാണ് വാര്‍ത്തകള്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …