നോര്‍ത് കീഴുപറമ്ബില്‍ തെരുവുനായ് ആക്രമണത്തില്‍ മൂന്ന് വയസുകാരി ഉള്‍പെടെ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഇറച്ചി വാങ്ങാന്‍ ഇറങ്ങിയവര്‍ക്കും
വീടിന് പുറത്ത് നിന്നവര്‍ക്കും നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ ആറുപേര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍
മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കീഴുപറമ്ബ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയില്‍ ചൊവ്വാഴ്ച രാത്രി നാലുപേര്‍ക്ക് തെരുവുനായുടെ ആക്രമണമേറ്റിരുന്നു.