Breaking News

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കിയില്‍ മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നു; ജാ​ഗ്രതാ നിർദേശം…

രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഡാമുകള്‍ തുറന്നു. ഇടുക്കി കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകളാണ് തുറന്നുവിട്ടത്.

പാംബ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ ജലനിരപ്പ് 249 മീറ്ററായി ഉയര്‍ന്നിരിക്കുകയാണ്. പരമാവധി ജലനിരപ്പ് 253 മീറ്ററാണ്. ദുരന്തനിവാരണ അതോറിറ്റി ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

പ്രഖ്യാപിച്ച സാഹചര്യത്തില്‍കൂടിയാണ് ഇന്ന് ഉച്ച മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 180 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിട്ടത്.

എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ അനുമതി നല്‍കിയത്.

നദികളില്‍ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാമുകള്‍ തുറന്നതോടെ ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയില്‍ കണക്കന്‍കടവ് റെഗുലേറ്ററിന് താഴെ നിര്‍മിച്ച മണല്‍ ബണ്ട് പുലര്‍ച്ചെ തകര്‍ന്നിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …