രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
3,11,170 പേര്‍ക്കാണ് കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നിരിക്കുന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ കോവിഡ് രോഗത്തില്‍ നിന്നും രോഗമുക്തരായി.