ഇരുപതാം തിയതി നടക്കുന്ന പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍, തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ നടക്കുന്നതിനിടെ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്
ആളുകളുടെ എണ്ണം കുറയ്ക്കാനുളള ആലോചന. പരമാവധി ആളുകളെ ചുരുക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്‍റെ ജോലികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍
പുരോഗമിക്കുകയാണ്. എന്നാല്‍, മഴ തുടരുകയാണെങ്കില്‍ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ മാറ്റുന്നതിനെക്കുറിച്ചും പൊതുഭരണവകുപ്പ് ആലോചനയില്‍ ഉണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY