Breaking News

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍; അന്വേഷണം എ.എ.പി പ്രവര്‍ത്തകരിലേക്ക്​

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌​ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്​. ആം ആദ്​മി

പാര്‍ട്ടി പ്രവര്‍ത്തകരാണ്​ പോസ്റ്റര്‍ പതിച്ചതിന്​ പി​ന്നിലെന്ന്​​ പൊലീസ് പറയുന്നു​.  മുഖ്യപ്രതിയായ അരവിന്ദ്​ ഗൗതം ഒളിവിലാണെന്നും പൊലീസ്​ അറിയിച്ചു.

രണ്ടുദിവസം മുമ്ബാണ്​ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മോദിയെ വിമര്‍ശിച്ച്‌​ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്​.

‘മോദിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്​സിന്‍ ​പ്രധാനമന്ത്രി എന്തിന്​ വിദേശരാജ്യങ്ങള്‍ക്ക്​ അയച്ചുകൊടുത്തു​?’ എന്നെഴുതിയ​ പോസ്റ്ററുകളാണ്​ പതിച്ചത്​. രാജ്യത്ത്​ കോവിഡ്​ രണ്ടാം വ്യാപനം രൂക്ഷമാകുമ്പോഴും വിദേശ രാജ്യങ്ങളിലേക്ക്​ വാക്​സിനുകള്‍ കയറ്റി

അയച്ചതിനെതിരെയാണ്​ വിമര്‍ശനം. പോസ്റ്റര്‍ പതിച്ചതിനെതിരെ മേയ് 12ന്​​ പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ​17ഓളം പേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.

സി.സി.ടി.വി ദൃശങ്ങളടക്കം പരിശോധിച്ച്‌​ വിപുലമായ രീതിയിലായിരുന്നു അന്വേഷണം. നിയമവ്യവസ്​ഥയെ അനാദരിച്ചു, പൊതുസ്​ഥലം വൃത്തികേടാക്കി എന്നിവ ചൂണ്ടിക്കാട്ടിയാണ്​ കേസ്​.

500 രൂപ പ്രതിഫലം വാങ്ങിയാണ്​ പോസ്റ്റര്‍ ഒട്ടി​ച്ചതെന്ന്​ അറസ്റ്റിലായവര്‍ മൊഴി നല്‍കി. എ.എ.പി പ്രവര്‍ത്തകരാണ്​ പണം നല്‍കിയതെന്നും അവര്‍ പറഞ്ഞതായി പൊലീസ്​ അറിയിച്ചു. മംഗോള്‍പുരി പ്രദേശത്ത്​ 47ാം വാര്‍ഡിലെ എ.എ.പി പ്രസിഡന്‍റാണ്​

ഗൗതമെന്നും പൊലീസ്​ പറഞ്ഞു. ‘പോസ്റ്ററില്‍ പ്രിന്‍റിങ്​ പ്രസിന്‍റെയോ പബ്ലിഷറുടെയോ പേരുകള്‍ സൂചിപ്പിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുലിന്​ ഗൗതം വാട്​സ്​ആപിലൂടെ അറിയിപ്പ്​ നല്‍കുകയും പോസ്റ്റര്‍ പ്രിന്‍റ്​ ചെയ്യുന്നതിനും

പതിക്കുന്നതിനും 9000 രൂപ നല്‍കുകയുമായിരുന്നു’ – പൊലീസ്​ പറയുന്നു. പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ്​ ചെയ്​ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …